Pages

Saturday, 15 September 2012

ചരിത്രത്തിലേക്ക്.......

                ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കോയിപ്രയിലും വെള്ളോറയിലും നിലത്തെഴുത്താശാന്മാരായിരുന്നു പഠിപ്പിച്ചിരുന്നത്. 1925 ആകുമ്പോഴേക്കും താലൂക്ക് സഹായത്തോടെയുള്ള സ്കൂള്‍ മുച്ചിലോടിന് സമീപം ഉണ്ടായി.4ക്ലാസ് ഉണ്ടായിരുന്ന ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകര്‍ ശ്രീ കുണ്ടവാര്യരും കോമര്‍കുട്ടി നമ്പ്യാരും ആയിരുന്നു.അത് ഏകദേശം 1932 വരെ നീണ്ടുനിന്നു.1932 മുതല്‍  1941 വരെ കൂവേരി സ്വദേശിയായ ശ്രീ കല്ലൂര് കണ്ണന്‍മാസ്റര്‍ മാനേജരും ഹെഡ് മാസ്റരുമായി   ഒരു സ്കൂള്‍ ഇന്നത്തെ യു.പി സ്കൂളിന് സമീപം പ്രവര്‍ത്തിച്ചു.ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലായിരുന്നു സ്കൂള്‍.1942 ഓടെ ഈ സ്കൂളും ഇല്ലാതായി.തുടര്‍ന്ന് എട്ടു വര്ഷത്തോളം അംഗീകൃത സ്കൂളില്ലാത്തകാലത്ത് ശ്രീ കണ്ണന്‍മാഷ്-വണ്ണാന്‍മാഷ്-കോയിപ്ര കുളത്തിന്റ അടുത്ത് ഒരു ഓലഷെഡ്ഡില്‍ പഠിപ്പിച്ചിരുന്നു.
          1950 ല്‍ ശ്രീ പി.ടി.രാമവാര്യര്‍ സെക്രട്ടറിയായി നിലവില്‍വന്ന വെള്ളോറ ഗ്രാമോദ്ധാരണസംഘത്തിന്റെ ശ്രമഫലമായി1951ല്‍ നിലവില്‍വന്ന വെള്ളോറ എലിമെന്ററി സ്കൂളാണ് ഇന്നത്തെ വെള്ളോറ എ.യു.പി.സ്കൂള്‍. 16-7-1951 ല്‌ 105 കുട്ടികളുമായി 3 ക്ലാസ്സുകള്‍ ഒന്നിച്ചാണ് ആരംഭിച്ചത്.1957-58 കാലത്ത് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ശ്രീ സി.സി.ചന്തുകുട്ടിമ്പ്യാരായിരുന്നു പ്രഥമ മാനേജര്. 1954 ല്‍ ശ്രീ മുരിക്കാല്‍ വലിയ ചന്തുകുട്ടിനായര്‍ രണ്ടാമത്തെ മാനേജര്‍ ആയി.ശ്രീ വിനോദ് ചന്ദ്രന്‍ ആണ് ഇപ്പോഴത്തെ (2011 മുതല്) മാനേജര്‍.
Add caption
                                                           മാനേജര്‍ ശ്രീ: വിനോദ് ചന്ദ്രന്‍.