Pages

Tuesday, 29 November 2016

വെള്ളോറ എ.യു.പി സ്കൂള്‍പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ സംഘാടക സമിതി യോഗം
മാന്യരേ,
ഓര്‍മ്മകളുടെ വിളവെടുപ്പുകളാണ് ഓരോ സംഗമങ്ങളും.പൂര്‍വ്വ-വിദ്യാര്‍ത്ഥി സംഗമങ്ങള്‍ചരിത്രത്തിന്‍റെ നാള്‍വഴികളുടെ പുനര്‍നിര്‍മ്മിതിയാവുന്നത് അതുകൊണ്ടാണ്.വെള്ളോറ എ.യു.പി സ്കൂളിലും പൂര്‍വ്വകാല അദ്ധ്യാപക-വിദ്യാര്‍ഥി  കൂട്ടായ്മസംഘടിപ്പിക്കുന്നതിനെകുറിച്ച് വളരെ താല്പര്യത്തോടും ആവേശത്തോടും പി.ടി.എ കമ്മിറ്റകളില്‍ചര്‍ച്ച ചെയ്യുകയുണ്ടായി..  അതിനെക്കുറിച്ച് ആലോചിക്കുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനും ഒരു കൂടിയിരിപ്പ് ആലോചിക്കുന്നു. താങ്കളുടെ പങ്കാളിത്തം തീര്‍ച്ചയും ഉണ്ടാവണം.
തിയ്യതി:  1-12-2016     3 pm
സ്ഥലം: : വെള്ളോറ എ.യു.പി സ്കൂള്‍
വെള്ളോറ                                                                                                                                                    സ്നേഹത്തോടെ
                                                                                                                                                             HM, വെള്ളോറ എ.യു.പി സ്കൂള്‍